പ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്‍
പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറണമെന്നത് പോലിസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്
കൊച്ചി: പ്രകോപനം ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും സമചിത്തത കൈവിടാതെ സംയമനത്തോടെ വേണം പോല്‌സ് പെരുമാറേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.നെട്ടൂര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്റെ നിര്‍ദ്ദേശം. പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറണമെന്നത് പോലിസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
വാടക വീടിന്റെ ഉടമസ്ഥനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പരാതിക്കാരി ഭര്‍ത്താവിനൊപ്പം പനങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തിയത്. പരാതിക്കാരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ ഇരുകക്ഷികളെയും വിളിച്ചു വരുത്തി സംസാരിച്ചു. വര്‍ത്തമാനത്തിനിടയില്‍ അതിരൂക്ഷമായ ഭാഷയില്‍ ആക്രോശിച്ച ഇന്‍സ്‌പെക്ടര്‍ തന്നെ സ്‌റ്റേഷനില്‍ നിന്നും ഇറക്കിവിട്ടതായി പരാതിക്കാരി കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിയില്‍ പനങ്ങാട് ഇന്‍സ്‌പെക്ടര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി സിവില്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിക്ക് കോടതി മുഖാന്തിരം പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയും റിപ്പോര്‍ട്ടും പരിശോധിച്ച കമ്മീഷന്‍ ആരോപണം ശരിയാണെന്ന് നിരീക്ഷിച്ചു. ഇന്‍സ്‌പെക്ടര്‍ക്ക് താക്കീത് നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.