മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ തട്ടിപ്പ് : പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കമ്മീഷന്‍
വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെന്ന പരാതിയിലാണ് ഉത്തരവ്
കൊച്ചി:ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെ പേരുമായി സാമ്യമുള്ള പേരു നല്‍കി സംഘടനകള്‍ രൂപീകരിച്ച് പൊതുജനങ്ങളെ പറ്റിക്കുന്നവര്‍ക്കെതിരെ പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കെ എം അനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെന്ന പരാതിയിലാണ് ഉത്തരവ്.തട്ടിപ്പ് സംബന്ധിച്ച് നിയമനടപടി സ്വീകരിക്കത്തക്ക വിധത്തില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.
എന്നാല്‍ സംഘടനാ ഭാരവാഹികളുടെ സ്വാധീനത്തിന് പോലീസുദ്യോഗസ്ഥര്‍ വഴങ്ങിയതായി പരാതിക്കാരന്‍ അറിയിച്ചു.പരാതിയില്‍ ആരോപിച്ചിട്ടുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.