കേരളീയം പുരസ്‌ക്കാരം പി എം ഹുസൈന്‍ ജിഫ്രിക്ക്
മലപ്പുറം ജില്ലയിലെ വളവന്നൂര്‍ സ്വദേശിയാണ്. കാല്‍ നൂറ്റാണ്ടായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
മലപ്പുറം: കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കേരളാ സാംസ്‌കാരിക പരിഷത്ത് കലാ സാംസ്‌കാരികമാധ്യമ രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന കേരളീയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മാധ്യമ പുരസ്‌ക്കാരത്തിന് ദര്‍ശന ടി വി ഓപറേഷന്‍ മേധാവി പി എം ഹുസൈന്‍ ജിഫ്രി അര്‍ഹനായി, മലപ്പുറം ജില്ലയിലെ വളവന്നൂര്‍ സ്വദേശിയാണ്. കാല്‍ നൂറ്റാണ്ടായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. മാപ്പിള കലാ അക്കാദമി, എപിജെ അബ്ദുല്‍ കലാം പുരസ്‌ക്കാരം, നേതാജി പ്രേം ദേശ് പുരസ്‌ക്കാരം, പാലൂര്‍ തൈപ്പൂയ മഹോത്സവ പുരസ്‌ക്കാരം, അന്തമാന്‍ ഗ്രാമപ്രദാന്‍ പുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കുന്നത്തൂര്‍ ജെ.പ്രകാശ് ചെയര്‍മാനായ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കേരളപ്പിറവി ദിനമായ നവംബര്‍ 1 ചൊവ്വാഴ്ച വൈകീട്ട് 6ന് തിരുവനന്തപുരത്ത് നന്ദാവനം മുസ്ലീം അസാസിയേഷന്‍ ഹാളില്‍ മന്ത്രി ആന്റണി രാജു പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് കേരളാ സാംസ്‌കാരിക പരിഷത്ത് പ്രസിഡന്റ് സിത്താര ഉള്ളത്തും ജനറല്‍ സെക്രട്ടറി പൂവച്ചല്‍ സുധീറുംഅറിയിച്ചു.