കെവിന്‍ വധം: വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ ഹരജിയുമായി പ്രതികള്‍ ഹൈക്കോടതിയില്‍

കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന്‍ പി ജോസഫിനെ ഒന്നാം പ്രതി ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു കൊന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്.കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷയെ ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത്.ഷാനുവിന്റെ സഹോദരി നീനുവിനെ ദലിത് ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെട്ട കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലിസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

Update: 2019-10-11 04:31 GMT

കൊച്ചി : കെവിന്‍ വധക്കേസില്‍ ഒന്നാംപ്രതി ഷാനു ചാക്കോ അടക്കം എട്ടു പ്രതികള്‍ വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചു. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന്‍ പി ജോസഫിനെ ഒന്നാം പ്രതി ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു കൊന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്.കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷയെ ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത്.

നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ്,മനു മുരളീധരന്‍,ഷിഫിന്‍ ഷജാദ്,ഫാസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നീ പ്രതികളാണ് വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ കിയത്. 2018 മേയ് 27 നു പ്രതികള്‍ കോട്ടയത്തു നിന്ന് തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം പുനലൂര്‍ വിളക്കുവെട്ടം ചാലിയക്കര പുഴയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കെവിന്‍ മരിച്ചതെന്നും, ദുരഭിമാനക്കൊലയാണ് ഇതെന്നും വിലയിരുത്തി കൊണ്ടാണ് വിചാരണക്കോടതി പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.ഷാനുവിന്റെ സഹോദരി നീനുവിനെ ദലിത് ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെട്ട കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലിസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന്‍ പി ജോസഫിനെ ഒന്നാം പ്രതി ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു കൊന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്.കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷയെ ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത്.ഷാനുവിന്റെ സഹോദരി നീനുവിനെ ദലിത് ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെട്ട കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലിസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു 

Tags:    

Similar News