കെവിന്‍ വധം: ചാക്കോയടക്കം നാലു പേരെ വെറുതെവിട്ടതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ് ജോസഫ്
ചാക്കോ കേസില്‍ കുറ്റക്കാരന്‍ തന്നെയാണ്.ചാക്കോ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ എല്ലാം കൊടുത്തിട്ടുള്ളതാണ്.എന്നിട്ടും ചാക്കോയടക്കമുള്ള നാലു പേരെ വെറുതെ വിട്ടത് എന്താണെന്ന് അറിയേണ്ടതുണ്ട്.ദുരഭിമാനക്കൊലയായിട്ടാണ് കോടതി കണക്കാക്കിയിരിക്കുന്നത് എന്നിട്ടും 10 പേര്‍ മാത്രം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നാലു പേരെ വെറുതെ വിടുകയും ചെയ്തു
കൊച്ചി: : കെവിന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇതില്‍ ചാക്കോ അടക്കം നാലു പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട കെവിന്റെ പിതാവ് ജോസഫ്. കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാക്കോ കേസില്‍ കുറ്റക്കാരന്‍ തന്നെയാണ്.ചാക്കോ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ എല്ലാം കൊടുത്തിട്ടുള്ളതാണ്.എന്നിട്ടും ചാക്കോയടക്കമുള്ള നാലു പേരെ വെറുതെ വിട്ടത് എന്താണെന്ന് അറിയേണ്ടതുണ്ട്.ദുരഭിമാനക്കൊലയായിട്ടാണ് കോടതി കണക്കാക്കിയിരിക്കുന്നത് എന്നിട്ടും 10 പേര്‍ മാത്രം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നാലു പേരെ വെറുതെ വിടുകയും ചെയ്തു.കേസില്‍ എല്ലാവര്‍ക്കും ശിക്ഷകിട്ടുമെന്നു തന്നെയായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്്.എന്നാല്‍ നാലു പേരെ വെറുതെ വിട്ടു.അതില്‍ തന്നെ ചാക്കോയും ഉള്‍പ്പെടുന്നു. ഇത് തങ്ങള്‍ക്ക് വലിയ വേദയുണ്ടാക്കിയെന്നും ജോസഫ് പറഞ്ഞു.