കെവിന്‍ വധക്കേസ്: പ്രധാന വെല്ലുവിളിയായത് ദൃക്‌സാക്ഷിയുടെ അഭാവം; സഹായമായത് സാഹചര്യതെളിവുകളെന്ന് കോട്ടയം മുന്‍ എസ് പി ഹരിശങ്കര്‍

സാഹചര്യതെളിവുകള്‍ വെച്ച് കൊലപാതകം തെളിയിക്കുകയെന്നത്് ബുദ്ധിമുട്ടേറിയ കടമ്പയായിരുന്നു.അത് കൂടാതെ ഒന്നിലധികം പ്രതികള്‍ വരുന്ന സാഹചര്യത്തില്‍ ഗുഡാലോചന തെളിയിക്കുന്നതും ബുദ്ധിമുട്ടു തന്നെയായിരുന്നു.മറ്റു സാഹചര്യ തെളിവുകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് ഈ അപര്യാപ്തത നികത്താന്‍ സാധിച്ചതിനാലാണ് 10 പ്രതികള്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ കോടതി കണ്ടെത്തിയതെന്നും എസ് പി ഹരിശങ്കര്‍ വ്യക്തമാക്കി.ചാക്കോയ്‌ക്കെതിരെ സാഹചര്യതെളിവുകളാണ് ഉണ്ടായിരുന്നത്. അദ്ദേഹം കൊലപാതകത്തില്‍ പങ്കെടുത്തിട്ടില്ല.എന്നാല്‍ ഇതിനെകുറിച്ച് ചാക്കോയ്ക്ക് വ്യക്തമായ അറിവുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്

Update: 2019-08-22 08:06 GMT

കൊച്ചി: കെവിന്‍ വധക്കേസില്‍ പത്തു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷമെന്ന് കോട്ടയം മുന്‍ എസ് പി ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകരോട്് പറഞ്ഞു.14 പ്രതികള്‍ ഉള്ള കേസില്‍ ഗൂഡാലോചന തെളിയിക്കുന്നതിനും കൊലപാതക സമയത്ത് ദൃക് സാക്ഷിയില്ലാത്തതും കേസിലെ പ്രധാന വെല്ലുവിളിയായിരുന്നത്.അവസാന സ്റ്റേജില്‍ പ്രതികളും ഇരയും മാത്രമായിരുന്നു.കൊലപാതകം തെളിയിക്കുന്നതിനായി ദൃക്സാക്ഷികളോ മറ്റോ ഉണ്ടായിരുന്നില്ല.സാഹചര്യതെളിവുകള്‍ വെച്ച് കൊലപാതകം തെളിയിക്കുകയെന്നത്് ബുദ്ധിമുട്ടേറിയ കടമ്പയായിരുന്നു.അത് കൂടാതെ ഒന്നിലധികം പ്രതികള്‍ വരുന്ന സാഹചര്യത്തില്‍ ഗുഡാലോചന തെളിയിക്കുന്നതും ബുദ്ധിമുട്ടു തന്നെയായിരുന്നു.മറ്റു സാഹചര്യ തെളിവുകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് ഈ അപര്യാപ്തത നികത്താന്‍ സാധിച്ചതിനാലാണ് 10 പ്രതികള്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ കോടതി കണ്ടെത്തിയതെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.വിധി പകര്‍പ്പു ലഭ്യമായതിനു ശേഷം മാത്രമെ സാങ്കേതികപരമായ വിശകലനം കൂടി നടത്താന്‍ സാധിക്കുകയുള്ളു

.കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന നിലയില്‍ തന്നെയാണ് തുടക്കം മുതല്‍ അന്വേഷണം മുന്നോട്ടു പോയിരുന്നത്.ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ കുറ്റപത്രം നല്‍കിയതിനു ശേഷം ആറു മാസത്തിനകം വിചാരണ ആരംഭിക്കണമെന്ന് സുപ്രിം കോടതിയുടെ വിധിയുള്ളതാണ്്. ഇത് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു.അത് കോടതി അംഗീകരിച്ച് ഉടന്‍ വിചാരണ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കാന്‍ സാധിച്ചതെന്നും ഹരിശങ്കര്‍ പറഞ്ഞു. കേസിന്റെ അതിവേഗത്തിലുള്ള വിചാരണ പ്രോസിക്യൂഷന് വളരെ സഹായകമായി.വിചാരണ വൈകുന്തോറും സാക്ഷിള്‍ക്ക്് നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.കേസിലെ പ്രധാന സാക്ഷിയായ അനീഷിന് കാഴ്ച ശക്തി കുറയുന്ന അസുഖമുള്ളയാളായിരുന്നു.വിചാരണ വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന് പ്രതികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേനെയെന്നും ഹരിശങ്കര്‍ പറഞ്ഞു.കേസില്‍ കോടതി വെറുതെ വിട്ട നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ സാഹചര്യതെളിവുകളാണ് ഉണ്ടായിരുന്നത്. അദ്ദേഹം കൊലപാതകത്തില്‍ പങ്കെടുത്തിട്ടില്ല.എന്നാല്‍ ഇതിനെകുറിച്ച് ചാക്കോയ്ക്ക് വ്യക്തമായ അറിവുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഒരു പക്ഷേ ഏതെങ്കിലും തെളിവിന്റെ അഭാവം കൊണ്ട് സംശയത്തിന്റെ ആനുകൂല്യം കോടതിയില്‍ നിന്നും ചാക്കോയക്ക്് ലഭിച്ചതാകുമെന്നാണ് തങ്ങള്‍ വിലയിരുത്തുന്നത്.വിധി പകര്‍പ്പ് കിട്ടിയാലെ ഇത്് സംബന്ധിച്ച് വ്യക്തത വരികയുള്ളു. വിധി വന്നതിനു ശേഷം അപ്പിലിനു പോകേണ്ടതാണെങ്കില്‍ പോകുമെന്നും ഹരിശങ്കര്‍ പറഞ്ഞു.

Tags:    

Similar News