കിഫ്ബി:പണം ചെലവഴിക്കുന്നത് പരിശോധിക്കാനുള്ള അവകാശം സി.എ.ജിക്കുണ്ടെന്ന് ധനമന്ത്രി
കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തര്‍ക്കം. ഇതില്‍ തര്‍ക്കത്തിന്റെയൊന്നും കാര്യമില്ല. ഒരു കമ്പനിയുടെ കണക്കുകള്‍ പരിശോധിക്കാന്‍ നിയമപ്രകാരമുള്ള ഓഡിറ്ററുണ്ട്. എന്നാല്‍ അതടക്കം മുഴുവന്‍ കണക്കുകളും പരിശോധിക്കാനുള്ള അവകാശം ഭരണഘടന സി.എ.ജിക്ക് ഉറപ്പുനല്‍കുന്നു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ പണം ചെലവഴിക്കുന്നത് പരിശോധിക്കാനുള്ള അവകാശം സി.എ.ജിക്കുണ്ടെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പ് സംഘടിപ്പിച്ച ''ഓഡിറ്റ് - പുതിയ കാലഘട്ടം പുതിയ കാഴ്ചപ്പാട്'' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തര്‍ക്കം. ഇതില്‍ തര്‍ക്കത്തിന്റെയൊന്നും കാര്യമില്ല. ഒരു കമ്പനിയുടെ കണക്കുകള്‍ പരിശോധിക്കാന്‍ നിയമപ്രകാരമുള്ള ഓഡിറ്ററുണ്ട്. എന്നാല്‍ അതടക്കം മുഴുവന്‍ കണക്കുകളും പരിശോധിക്കാനുള്ള അവകാശം ഭരണഘടന സി.എ.ജിക്ക് ഉറപ്പുനല്‍കുന്നു.
വരവുചെലവ് കണക്കുകളിലെ പിശകുകളും നടപടിക്രമത്തിലെ വീഴ്ചയും മാത്രമല്ല, പദ്ധതി ലക്ഷ്യം നേടിയോ എന്നത് സംബന്ധിച്ചും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിന് പരിശീലനവും സ്വയം പഠനവും അത്യന്താപേക്ഷിതമാണ്. ഓഡിറ്റ് വിഭാഗത്തെ ഓഡിറ്റ് കമ്മീഷനായി പുനസംഘടിപ്പിക്കണമെന്ന ആവശ്യം പ്രസക്തമാണെന്ന് ധനമന്ത്രി പറഞ്ഞു.
പരിഷ്‌കരിച്ച വെബ്സൈറ്റിന്റേയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് സോഫ്റ്റ്വെയറിന്റേയും ഉദ്ഘാടനം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി നിര്‍വഹിച്ചു. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ ഡി. സാങ്കി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.