'ഫ്‌ളഡ് ഫ്രീ കൊച്ചി' ; മൊബൈല്‍ ആപ്പുമായി കൊച്ചി കോര്‍പറേഷന്‍

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ ഏകദന്റെ ഐസിടി - എ പദ്ധതിയുടെ ഭാഗമായിട്ടാണ് കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്

Update: 2020-10-01 13:10 GMT

കൊച്ചി:കൊച്ചി നഗരത്തിലുണ്ടാകുന്ന വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പു വികസിപ്പിച്ച് കൊച്ചി കോര്‍പറേഷന്‍.കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GIZന്റെ ഐസിടി - എ പദ്ധതിയുടെ ഭാഗമായിട്ടാണ് കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. ആപ്പ് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

എറണാകുളം നിവാസികള്‍ക്കും ജോലി, ഇതര ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് വന്ന് പോകുന്നവര്‍ക്കും ഈ ആപ്പ് ഉപയോഗിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ അധികാരികളിലേക്ക് എത്തിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാവിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങളും നഗരസഭ ഉദ്യോഗസ്ഥരും സ്വയം സന്നദ്ധരായി പദ്ധതിയുടെ ഭാഗമാകും. വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രധാന സ്ഥലങ്ങള്‍, നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഡ്രയിനേജുകള്‍, വെള്ളമൊഴുക്ക് തടസപ്പെടുത്തുന്ന മനുഷ്യ നിര്‍മ്മിതമോ പ്രകൃതിദത്തമോ ആയ തടസങ്ങള്‍ എന്നിവ നെറ്റ്വര്‍ക്കിങ് സംവിധാനത്തിലൂടെ കൃത്യമായി രേഖപ്പെടുത്തും. മഴക്കാലത്തിനു മുന്നോടിയായി കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇത് സഹായകരമാകും.

ക്രൗഡ് റിപോര്‍ട്ടിംഗ് ആപ്പ്‌ളിക്കേഷനിലൂടെ ഏതൊരു പൗരനും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങള്‍ റിപോര്‍ട്ട് ചെയ്യാവുന്നതും ജി പി എസ് സഹായത്തോടെ വോളണ്ടിയര്‍ക്ക് യഥാസമയം ഇടപെടാനും വെള്ളക്കെട്ട് നീക്കം ചെയ്യാനും കഴിയും. ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ ആ പ്രദേശത്തിന്റെ പ്രത്യേകത, ജനസാന്ദ്രത, ഭൂപ്രകൃതി എന്നിവ മനസിലാക്കാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. GIZന്റെ ആഗോള പദ്ധതിയുടെ ഭാഗമായാണ് കൊച്ചിയിലും ഫ്‌ളഡ് ഫ്രീ കൊച്ചി ഡിജിറ്റല്‍ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ ഭുവനേശ്വര്‍, കൊച്ചി എന്നീ നഗരങ്ങളിലാണ് വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.കൊച്ചി നഗരസഭാ ഉദ്യോഗസ്ഥര്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ഉദ്യോഗസ്ഥര്‍, പൗരന്മാര്‍, ശുചികരണ തൊഴിലാളികള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു.

Tags:    

Similar News