റോഡുകളുടെ ശോച്യാവസ്ഥ; ഉത്തരവാദികള്‍ക്കെതിരെ എടുക്കുന്ന നടപടി വിശദീകരിക്കണമെന്ന് കൊച്ചി കോര്‍പറേഷനോട് ഹൈക്കോടതി ,
നടപടി കോര്‍പ്പറേഷന്‍ അറിയിച്ചില്ലങ്കില്‍ തീരുമാനം കോടതിയെടുക്കും.നേരത്തെ പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണിച്ചത്
കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് ഉത്തരവാദികളായ എഞ്ചിനിയര്‍മാര്‍ക്കും കരാറുകാര്‍ക്കും എതിരെ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.നടപടി കോര്‍പ്പറേഷന്‍ അറിയിച്ചില്ലങ്കില്‍ തീരുമാനം കോടതിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
റോഡുകളുടെ അവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ബുധനാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിക്ക് പകരം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹാജരായത്. നേരത്തെ പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണിച്ചത്.