നാലു കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

മലപ്പുറം, മുണ്ടുപറമ്പ് ,ധാരാല്‍ വീട്ടില്‍, അരുണ്‍ (26). മലപ്പുറം, മേല്‍മുറി, തെക്കേ ഷാരത്ത്, പ്രശോഭ് (30) എന്നിവരെയാണ് ഡാന്‍സാഫും, കളമശേരി പോലിസും ചേര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റു ചെയ്തത്.കളമശ്ശേരി, എച്ച്എംടി,പള്ളീലാങ്കര തുടങ്ങിയ ഭാഗങ്ങളിലുള്ള കോളജുകളിലെയും, സ്‌കൂളുകളിലെയും, വിദ്യാര്‍ഥികളും യുവാക്കളും മാരകലഹരി ഉപയോഗിക്കന്നവരുടെ താവളങ്ങളില്‍പ്പെട്ടു പോകുന്നതായുള്ള പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Update: 2020-02-14 15:27 GMT

കൊച്ചി; കൊച്ചിയില്‍ നാലു കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍.മലപ്പുറം, മുണ്ടുപറമ്പ് ,ധാരാല്‍ വീട്ടില്‍, അരുണ്‍ (26). മലപ്പുറം, മേല്‍മുറി, തെക്കേ ഷാരത്ത്, പ്രശോഭ് (30) എന്നിവരെയാണ് ഡാന്‍സാഫും, കളമശേരി പോലിസും ചേര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റു ചെയ്തത്.കളമശ്ശേരി, എച്ച്എംടി,പള്ളീലാങ്കര തുടങ്ങിയ ഭാഗങ്ങളിലുള്ള കോളജുകളിലെയും, സ്‌കൂളുകളിലെയും, വിദ്യാര്‍ഥികളും യുവാക്കളും മാരകലഹരി ഉപയോഗിക്കന്നവരുടെ താവളങ്ങളില്‍പ്പെട്ടു പോകുന്നതായുള്ള പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന.


കംപ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിച്ചു വരുന്ന അരുണ്‍ ഒന്നര വര്‍ഷത്തിലധികമായി കൊച്ചിയിലുണ്ട്. ബാംഗ്ലൂരില്‍ നിന്നും തമിഴ് നാട്ടുകാരനായ ഇടനിലക്കാരന്‍ വഴി കഞ്ചാവ് വാങ്ങി തീവണ്ടി മാര്‍ഗം കൊച്ചിയിലെത്തിച്ചാണ് വില്‍പന നടത്തിയിരുന്നത്.പ്രശോഭ് പല പ്രൈവറ്റ് ബാങ്കുകളില്‍ ഫീല്‍ഡ് സ്റ്റാഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കച്ചവടം. 50 ഗ്രാമിന്റെ പാക്കറ്റുകളാക്കിയാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, കളമശേരി എസ് ഐ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കളമശ്ശേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നു.കൊച്ചിയില്‍ വ്യാപിച്ചു വരുന്ന മാരകമായ ഗഞ്ചാവ് മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെ പിടികൂടുന്നതിനും, ഇവരില്‍ നിന്ന് വിദ്യാര്‍ഥികളെയും, യുവാക്കളെയും മോചിപ്പിക്കുവാനുള്ള ശക്തമായ നടപടികളെടുക്കുന്നതിന് ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

Tags:    

Similar News