മെട്രോ റെയില്‍ നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപയുടെ കമ്പി മോഷ്ടിച്ച സംഭവം ; മുഖ്യപ്രതികള്‍ പിടിയില്‍

ആലുവ സ്വദേശി മുഹമ്മദ് ഫറൂക്ക് (35), പെരുമ്പാവൂര്‍ പോഞ്ഞാശേരി സ്വദേശി യാസര്‍ (38) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി രാജ് കുമാര്‍, എസ്‌ഐ കെ ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് . ഇവരുടെ അറസ്റ്റോടെ സംഭവത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലിസ് പറഞ്ഞു. കമ്പനിയുടെ സ്റ്റോര്‍ അസിസ്റ്റന്റായിരുന്ന കര്‍ണ്ണാടക സ്വേദേശി ശരണ ബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈന്‍ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ മോഷണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2020-02-26 04:47 GMT

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തിനുള്ള 40 ടണ്‍ ഉരുക്ക് കമ്പി മോഷ്ടിച്ച കേസിലെ പ്രധാന പ്രതികളെ തൃപ്പൂണിത്തുറ പോലിസ് പിടികൂടി. ആലുവ സ്വദേശി മുഹമ്മദ് ഫറൂക്ക് (35), പെരുമ്പാവൂര്‍ പോഞ്ഞാശേരി സ്വദേശി യാസര്‍ (38) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി രാജ് കുമാര്‍, എസ്‌ഐ കെ ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് . ഇവരുടെ അറസ്റ്റോടെ സംഭവത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലിസ് പറഞ്ഞു. കമ്പനിയുടെ സ്റ്റോര്‍ അസിസ്റ്റന്റായിരുന്ന കര്‍ണ്ണാടക സ്വേദേശി ശരണ ബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈന്‍ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ മോഷണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 18 ന് പുലര്‍ച്ചെയാണ് കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ള എന്‍ജിനീയറിംഗ് കമ്പനിയുടെ ഇരുമ്പനത്തെ സ്റ്റോക്ക് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന 40 ടണ്‍ കമ്പി മോഷണം പോയത്. 20 ലക്ഷത്തോളം രൂപയുടെ കമ്പിയാണ് സംഘം ലോറിയില്‍ കടത്തിയത്. കമ്പനിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ആലുവ സ്വദേശിയായ യാസറും, ഇയാളുടെ കൂട്ടുകാരനായ മുഹമ്മദ് ഫറൂക്കും ചേര്‍ന്ന് കമ്പനിയിലെ തൊഴിലാളികള്‍ക്ക് പണം നല്‍കി സ്വാധീനിച്ചാണ് സ്റ്റോക്ക് യാര്‍ഡില്‍ നിന്നും വര്‍ക്ക് സൈറ്റുകളിലേക്ക് കൊണ്ടു പോകാനെന്ന വ്യാജേന കമ്പി ലോറിയില്‍ കയറ്റി ക്കൊണ്ട് പോയത് . മോഷണം പോയ 40 ടണ്‍ കമ്പിയും ആലുവ ഇടയാര്‍ ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News