കൊച്ചി നാവിക സേന ആസ്ഥാനത്തിന് സമീപം ഡ്രോണുകള്‍ പറത്തുന്നതിന് നിരോധനം

നാവിക സേനാ ആസ്ഥാനത്തിന് സമീപം മുന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനാണ് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിര്‍ദ്ദേശം ലംഘിച്ചാല്‍ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകള്‍ പ്രകാരം നടപടിയെന്ന് നാവിക സേന

Update: 2021-07-09 14:52 GMT

കൊച്ചി: കൊച്ചി നാവിക സേനാ ആസ്ഥാനത്തിന് സമീപം മുന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കര്‍ശന നിരോധനം. നിര്‍ദ്ദേശം ലംഘിച്ച് ഇത്തരത്തില്‍ എന്തെങ്കിലും നിരീക്ഷണ പരിധിയില്‍ വന്നാല്‍, അവ നശിപ്പിക്കുകയും പറത്തുന്നവര്‍ക്കെതിരെ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്നും കൊച്ചി നാവിക സേന അധികൃതര്‍ അറിയിച്ചു.

Tags:    

Similar News