നഗര ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്
വിവിധ ഓണ്‍ലൈന്‍ ഗതാഗത സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കുകയാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്.കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് യാഥാര്‍ഥ്യമായത്.ഈ മാസം 23 ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കൊച്ചി: കൊച്ചിയുടെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പൊതുഗതാഗത സംവിധാനത്തിന് മുതല്‍ക്കൂട്ടാകാന്‍ കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് യാഥാര്‍ഥ്യമാകുന്നു. വിവിധ ഓണ്‍ലൈന്‍ ഗതാഗത സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കുകയാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്.
നഗരഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനവും പരസ്പരബന്ധിത പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാണ് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് യാഥാര്‍ഥ്യമായത്.
ഇതിലൂടെ ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് സംവിധാനത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നഗരപരിധിയിലെ എല്ലാ യാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കുവാനും ഡിജിറ്റല്‍ പണമിടപാടും സാധ്യമാകും. ഈ മാസം 23 ന് വൈകുന്നേരം നാലിന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എറണാകുളം ടൗണ്‍ ഹാളില്‍ ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് ഉദ്ഘാടനം ചെയ്യും.