കൊടിഞ്ഞി ഫൈസല്‍ കൊലപാതകം; ജില്ലാ കോടതി ഇന്ന് പരിഗണിക്കും

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിനിയമിക്കണമെന്ന് ഫൈസലിന്റെ മാതാവ് ആവശ്യപെട്ടിട്ടുണ്ട്.

Update: 2024-05-06 05:46 GMT

തിരൂരങ്ങാടി : ഏറെ കോളിളക്കം സൃഷ്ടിച്ച കൊടിഞ്ഞി ഫൈസല്‍ വധകേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് പകരക്കാരനെ നിശ്ചയിക്കണമെന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെ ഇന്ന് കേസ് ജില്ല കോടതി പരിഗണിക്കും. വിചാരണയുടെ തിയ്യതി പ്രഖ്യാപിക്കാനാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. എന്‍.ആര്‍ കൃഷ്ണകുമാര്‍ ജഡ്ജി ആയിട്ടുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.നേരത്തെ വിചാരണക്ക് തിയ്യതി ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിനിയമിക്കണമെന്ന് ഫൈസലിന്റെ മാതാവ് ആവശ്യപെട്ടിട്ടുണ്ട്. കാസര്‍ഗോഡ് സീനിയര്‍ അഭിഭാഷകനായ ശ്രീധരന്‍ വക്കീലിനെ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത് ഇദ്ദേഹത്തിന് രോഗങ്ങള്‍ കാരണം അസൗകര്യമാണെന്ന് കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കോഴിക്കോട്ടെ സീനിയര്‍ അഭിഭാഷകന്‍ കുമാരന്‍ കുട്ടിയെ നിയമിക്കണമെന്നാണ് ആവശ്യം.

ഇന്ന് പരിഗണിക്കുമ്പോള്‍ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ ജബ്ബാര്‍ ഹാജരാകും. തിരൂര്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. 2016 നവംബര്‍ 10 ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറില്‍ വെച്ച് ഫൈസലിനെ ആര്‍ എസ് എസ് കൊലയാളി സംഘം വെട്ടി കൊലപെടുത്തിയത്.

16 പ്രതികളുള്ള കേസില്‍ പ്രതിയായ വിപിന്‍ കൊല്ലപെട്ടിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആര്‍.എസ് എസ് പ്രവര്‍ത്തകരായ പ്രതികളെ രക്ഷപ്പെടുത്താന്‍ നീക്കമുണ്ടെന്നാരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നതും പ്രതികളെ പിടി കൂടുന്നതും . അറസ്റ്റ് ചെയ്തപെട്ട പ്രതികള്‍ 29 ദിവസം കൊണ്ട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതും അടക്കം കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായ ആരോപണങ്ങള്‍ക്കിടെയാണ് കേസ് വിചാരണക്കായി എത്തുന്നത്.




Tags:    

Similar News