'കായ വറുത്തതി'ലൊളിപ്പിച്ച് കഞ്ചാവ് കടത്ത്'; കൊടുങ്ങല്ലൂരിൽ രണ്ട് പേർ പിടിയിൽ
കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
തൃശൂർ: കൊടുങ്ങല്ലൂരിൽ കായ വറുത്തതിൻ്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പോലിസിന്റെ പിടിയിലായി. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താൻ ഉപയോഗിച്ച മാരുതി ഓമ്നി വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.