കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടുക്കി സ്വദേശിയാണോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.കേസ് മുന്‍പു അന്വേഷിച്ച മൂന്നാര്‍ ഡിവൈഎസ്പിയായിരുന്ന അഭിലാഷ് തന്നെ കേസ് അന്വേഷിച്ചാല്‍ ശരിയായ റിപോര്‍ട്ട് ഉണ്ടാകുമോയെന്നതില്‍ സ്ംശയമുണ്ടെന്നു വാദിഭാഗം ആരോപിച്ചപ്പോഴായിരുന്നു നിലവിലുള്ള ഡിവൈഎസ്പിയുടെ വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കു പ്രതികളുമായി മുന്‍ പരിചയം ഉണ്ടോ, ഈ കേസുമായി നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനു എന്തെങ്കിലും ബന്ധം മുന്‍പു ഉണ്ടായിട്ടുണ്ടെയെന്നു അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്
കൊച്ചി: ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജിനെതിരായ കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന്‍ ഇടുക്കി സ്വദേശിയാണോ എന്നറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.കേസ് മുന്‍പു അന്വേഷിച്ച മൂന്നാര്‍ ഡിവൈഎസ്പിയായിരുന്ന അഭിലാഷ് തന്നെ കേസ് അന്വേഷിച്ചാല്‍ ശരിയായ റിപോര്‍ട്ട് ഉണ്ടാകുമോയെന്നതില്‍ സ്ംശയമുണ്ടെന്നു വാദിഭാഗം ആരോപിച്ചപ്പോഴായിരുന്നു നിലവിലുള്ള ഡിവൈഎസ്പിയുടെ വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കു പ്രതികളുമായി മുന്‍ പരിചയം ഉണ്ടോ, ഈ കേസുമായി നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനു എന്തെങ്കിലും ബന്ധം മുന്‍പു ഉണ്ടായിട്ടുണ്ടെയെന്നു അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജോയ്സ് ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള റിപോര്‍ട്ടായിരുന്നു മൂന്നാര്‍ ഡിവൈഎസ്പി തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപോര്‍ട്ട് കോടതി തള്ളുകയും തുടരന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ കൊണ്ടു കേസ് അന്വേഷിപ്പിക്കുന്നതിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും പണം നല്‍കിയാണ് ജോയ്സിന്റെ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപോര്‍ട്ട്. ഒരു വര്‍ഷം മുമ്പാണ് പോലിസ് റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരില്‍ തനിക്കും കുടുംബത്തിനും ഭൂമിയുണ്ടെന്ന് നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജോയ്സ് അറിയിച്ചിരുന്നു. വ്യാജരേഖ വഴിയാണ് ഇവിടെ ഭൂമി കൈവശപ്പെടുത്തിയത് എന്നതാണ് ജോയ്സിനെതിരായ ആരോപണം. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് ജോര്‍ജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി വ്യാജ മുക്ത്യാര്‍ ചമച്ചു ഭാര്യയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നാണ് പരാതിയില്‍ ആരോപിക്കുന്നുണ്ട്്. ഹരജിക്കാരനുവേണ്ടി സി എസ അജിത് പ്രകാശ് ഹാജരായി.