മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ്: അലനെയും താഹയെയും സിപിഎം പുറത്താക്കി

ജില്ലാ സെക്രട്ടേറിയറ്റംഗം ടി പി ദാസനാണ് നടപടി യോഗത്തില്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, പാര്‍ട്ടി ഇതുവരെ നടപടി പരസ്യപ്പെടുത്തിയിട്ടില്ല.

Update: 2019-11-12 10:47 GMT

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രതികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയാണ് ഇവരെ പുറത്താക്കിയത്.

ജില്ലാ സെക്രട്ടേറിയറ്റംഗം ടി പി ദാസനാണ് നടപടി യോഗത്തില്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, പാര്‍ട്ടി ഇതുവരെ നടപടി പരസ്യപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുടെ രാഷ്ട്രീയവ്യതിയാനം മനസ്സിലാക്കാന്‍ കഴിയാതെ പോയതു സ്വയംവിമര്‍ശനമായി കരുതണമെന്നാണ് ലോക്കല്‍ കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.  

Tags:    

Similar News