കെഎസ്ഇബി ക്യാഷ് കൗണ്ടറുകളിലെ നിയന്ത്രണം ഒഴിവാക്കി
ഇനി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന ഏത് ദിവസം വേണമെങ്കിലും പണം അടക്കാൻ സാധിക്കും.
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിരുന്ന കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകൾ പുനരാരംഭിച്ചപ്പോൾ ഉപഭോക്താക്കൾക്ക് കൺസ്യുമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ഏർപെടുത്തിയിരുന്ന ക്രമീകരണം ഒഴിവാക്കി.
ഇനി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന ഏത് ദിവസം വേണമെങ്കിലും പണം അടക്കാൻ സാധിക്കും. കൊവിഡ് വ്യാപനം ഒഴിവാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചു കൊണ്ടാവും ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുക.
ക്യാഷ് കൗണ്ടറുകൾ എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ പ്രവർത്തിക്കും. 1 മണി മുതൽ 2 മണി വരെ ഇടവേള ആയിരിക്കും. വൈദ്യുതി ചാർജ് അടക്കുന്നതിനുള്ള വിപുലമായ ഓൺലൈൻ സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ 1912 എന്ന സൗജന്യ ഫോൺ നമ്പറിൽ ബന്ധപ്പെടാം.