മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ വഴിയിൽ വീണു കിടന്ന ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയ് ആണ് മരിച്ചത്. തൊടുപുഴയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ വഴിയിൽ വീണു കിടന്ന ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. അമിതമായി മദ്യപിച്ച ബിനോയ് ബോധം നഷ്ടപ്പെട്ട് റോഡിൽ വീണതായിരിക്കാമെന്നാണ് സംശയം. പോലിസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.