കുടുംബശ്രീ സൃഷ്ടിച്ചത് വേറിട്ട മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ

സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തികമായും ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ നമുക്ക് കഴിയണം.

Update: 2022-04-01 19:14 GMT

ആലപ്പുഴ: പ്രവർത്തന മേഖലകളിൽ എല്ലാം വേറിട്ട മാതൃകയാകാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പറവൂർ ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ സിഡിഎസുകൾക്കുള്ള മൈക്രോ ക്രെഡിറ്റ്‌ വായ്പ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തികമായും ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ നമുക്ക് കഴിയണം.

സാധാരണ നിലയിൽ തുടങ്ങിയ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പാവപെട്ട ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന രീതിയിൽ വളർന്നിരിക്കുന്നു. വായ്പയായി ലഭിക്കുന്ന പണം ക്രിയാത്മകമായി വിനിയോഗിച്ച് തിരിച്ച് അടയ്ക്കാനും നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. മൈക്രോ ക്രെഡിറ്റ് പദ്ധതി പ്രകാരം പുന്നപ്ര വടക്ക് പഞ്ചായത്ത്‌ സിഡിഎസിന് ഒരു കോടി രൂപയും അമ്പലപ്പുഴ തെക്ക് സിഡിഎസിന് 1.17 കോടി രൂപയും അമ്പലപ്പുഴ വടക്ക് സിഡിഎസിന് 2.33 കോടി രൂപയുമാണ് നൽകിയത്.

ഗ്രൂപ്പുകൾക്കുള്ള വായ്പ വിതരണം മുൻ കയർ കോർപ്പറേഷൻ ചെയർമാൻ ആർ നാസർ നിർവഹിച്ചു. കെഎസ്ബിസിഡിസി ഡയറക്ടറും ആലപ്പി കോർപറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാനുമായ എ മഹേന്ദ്രൻ വായ്പ വിവരണം നടത്തി.

Similar News