ഒപ്പം ഒപ്പത്തിനൊപ്പം: ലിംഗപദവി സ്വയംപഠന പ്രക്രിയയുമായി കുടുംബശ്രി

Update: 2019-01-13 06:53 GMT

തിരുവനന്തപുരം: ലിംഗസമത്വം എന്ന സ്വപ്‌നത്തിലേക്കുള്ള ദൂരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ലിംഗപദവി സ്വയംപഠന പ്രക്രിയയുമായി കുടുംബശ്രീ. സാമൂഹിക അനീതികളെ മറികടക്കാനുള്ള തിരിച്ചറിവിനായാണ് കുടുംബശ്രീ ഇത്തരം ഒരു പഠന പദ്ധതി രൂപീകരിച്ചത്. അധ്യാപന രീതിക്ക് പകരം അയല്‍ക്കൂട്ടങ്ങളില്‍ സജീവ ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതാണ് പഠനരീതി. ഇതിനായി ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് പരിശീലനം നല്‍കും. ഈ അയല്‍ക്കൂട്ടം ഫെസിലിറ്റേറ്റര്‍ ചര്‍ച്ചയും സംവാദവും ഏകോപിപ്പിക്കും.

ഇതിനായി 'ലിംഗ പദവി സമത്വവും നീതിയും' എന്ന പഠനസഹായിയും കുടുംബശ്രീ പുറത്തിറക്കി. തിരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടം പ്രതിനിധിക  അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായി തിരിച്ച് ജില്ലാതലത്തില്‍ പരിശീലനം നല്‍കും. ജനുവരിയില്‍ തുടങ്ങി ജൂണില്‍ പൂര്‍ത്തീകരിക്കും വിധമാണ് ആദ്യഘട്ട പഠന പ്രക്രിയ. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ കലാസംഘടന രംഗശ്രീ ജില്ലാതലത്തില്‍ ലിംഗസമത്വം വിഷയമാക്കിയ നാടകങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ഗാനരചന, അവതരണം, ഫ്‌ളാഷ് മോബ് എന്നിവയിലൂടെയും ആശയപ്രചരണം നടത്തും.


Tags:    

Similar News