തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് സംസ്ഥാനത്ത് ലഭിച്ചത് 1016 കോടി രൂപയുടെ വായ്പ. കൂടാതെ പുതുതായി രൂപീകരിച്ച മൂവായിരം അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ നടപടി സര്‍ക്കാര്‍ ആരംഭിച്ചു. വായ്പക്ക് അപേക്ഷ നല്‍കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 ആണ്. റീസര്‍ജന്റ് കേരള ലോണ്‍ വഴിയാണ് ഈ തുക ലഭിച്ചത്.
അര്‍ഹരായ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പാ ലഭിക്കുന്ന പദ്ധതിയാണിത്. 1,134 കോടി രൂപയ്ക്കാണ് അപേക്ഷ ലഭിച്ചിരുന്നത്. സംസ്ഥാനത്തെ സി.ഡി.എസുകള്‍ മുഖേന 23,558 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 16,899 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭിച്ചു. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. 319 കോടി രൂപ. തൊട്ടുപിന്നില്‍ ആലപ്പുഴ - 235 കോടി.