കുതിരാന്‍: ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്ന് എന്‍എച്ച്എഐ
സാമ്പത്തിക പ്രതിസന്ധിയടക്കം നിര്‍മാണം പൂര്‍ത്തിയാകാന്‍ താമസം നേരിടുന്നതായും ദേശിയ പാത അധികൃതര്‍ പറയുന്നു.സമരങ്ങളും നിര്‍മാണം വൈകാന്‍ കാരണമായി.എത്രയും വേഗം ടണല്‍ തുറക്കനാണ് ശ്രമിക്കുന്നത്.മാര്‍ച്ച് അവസാനത്തോടുകൂടി ഒരു ടണല്‍ തുറക്കാന്‍ കഴിയും. പാലക്കാട്-വാളയാര്‍ ഭാഗത്തേക്കള്ള ടണല്‍ തുറന്ന് കൊടുത്തു ഒരു വശത്തേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു
കൊച്ചി: കുതിരാന്‍ തുരങ്കത്തിലെ ഒരു ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്ന് ദേശിയ പാത അതോറിറ്റി(എന്‍ എച്ച്എ ഐ) ഹൈക്കോടതിയെ അറിയിച്ചു.സാമ്പത്തിക പ്രതിസന്ധിയടക്കം നിര്‍മാണം പൂര്‍ത്തിയാകാന്‍ താമസം നേരിടുന്നതായും ദേശിയ പാത അധികൃതര്‍ പറയുന്നു.സമരങ്ങളും നിര്‍മാണം വൈകാന്‍ കാരണമായി.എത്രയും വേഗം ടണല്‍ തുറക്കനാണ് ശ്രമിക്കുന്നത്.മാര്‍ച്ച് അവസാനത്തോടുകൂടി ഒരു ടണല്‍ തുറക്കാന്‍ കഴിയും. പാലക്കാട്-വാളയാര്‍ ഭാഗത്തേക്കള്ള ടണല്‍ തുറന്ന് കൊടുത്തു ഒരു വശത്തേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
നിര്‍മാണ മേല്‍നോട്ടത്തിനായി നിയോഗിച്ചിരുന്ന വിദഗ്ദ സമതി 10 ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.നിലവിലെ സ്ഥിതി ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കുതിരാന്‍ പാത തുറക്കുന്നതിനെ അനിശ്ചിതത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.എന്താണ് ചെയ്യാന്‍ പോകുന്നതെന്നത് സംബന്ധിച്ച് ബുധനാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നുമ കോടതി നിര്‍ദ്ദേശിച്ചിരുന്നു.പാത തുറക്കാന്‍ നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2009ലാണ് 165 കോടി രൂപ എസ്റ്റിമേറ്റില്‍ ദേശീയ പാത അതോറിറ്റി സ്വകാര്യ കമ്പനിയ്ക്ക് കരാര്‍ നല്‍കിയത്. കഴിഞ്ഞ ജനുവരി14 നു രാത്രി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തുരങ്കപാതയ്ക്ക് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണെന്നും ഹരജിഭാഗം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.