ഹോം ഗാർഡായി ഇനി സ്ത്രീകളും; 30 ശതമാനം സംവരണം ഏർപ്പെടുത്തി
പുരുഷൻമാർക്കു മാത്രമായി ഹോം ഗാർഡ് നിയമനം നിജപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണു സ്ത്രീ സംവരണം ഏർപ്പെടുത്തിയത്.
തിരുവനന്തപുരം: ഹോം ഗാർഡുകളുടെ നിയമനത്തിൽ 30 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുരുഷൻമാർക്കു മാത്രമായി ഹോം ഗാർഡ് നിയമനം നിജപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണു സ്ത്രീ സംവരണം ഏർപ്പെടുത്തിയത്.
നിർണയിക്കുന്ന ജോലികൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി പോലിസ്, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്, കേന്ദ്രസേന എന്നിവിടങ്ങളിൽ വിരമിച്ച കായികക്ഷമത ഉള്ളവരെ ഹോംഗാർഡുകളായി നിയമിക്കുന്നത്.
സംസ്ഥാനത്താകെ നിയമിക്കാവുന്ന ഹോം ഗാർഡുകളുടെ എണ്ണം 3000 ആയി പരിമിതപ്പെടുത്തുന്നതായും ഉത്തരവിൽ പറയുന്നു.