ഭൂപതിവ് നിയമഭേദഗതി: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കേസില്‍ കക്ഷി ചേരും
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് വര്‍ഷങ്ങളോളം കേരള ജനതയെ പ്രതിസന്ധിയിലാക്കും.
ഇടുക്കി: ഭൂപതിവ് നിയമഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കേസില്‍ കക്ഷി ചേരുമെന്ന് പി ജെ ജോസഫ്. അതിനുഉള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അഞ്ച് ലക്ഷം രൂപ കേസിനായി നീക്കിവച്ചതായും പാര്‍ട്ടി ഇടുക്കി ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്ത് വാഴത്തോപ്പില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭൂപതിവ് നിയമങ്ങള്‍ ഭേദഗതി വരുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് വര്‍ഷങ്ങളോളം കേരളജനതയെ പ്രതിസന്ധിയിലാക്കുമെന്നും കേരള കോണ്‍ഗ്രസ്(എം) നേതാവ് പിജെ ജോസഫ് പറഞ്ഞു.