തമിഴ്നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍; കൂറ്റന്‍ പാറ വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചു; ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു

Update: 2024-12-01 17:24 GMT

തമിഴ്നാട്: തമിഴ്നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍. കൂറ്റന്‍ പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചു. ഏഴുപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുന്നിടിഞ്ഞ് കൂറ്റന്‍ പാറക്കല്ലുകള്‍ രണ്ട് വീടുകള്‍ക്ക് മുകളിലായാണ് വീണത്. വീടുകളില്‍ ഏഴോളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം വരാനിരിക്കുന്നതേയുള്ളുവെന്നാണ് എസ്പിയുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴപെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്.







Tags:    

Similar News