ലൈഫ് മിഷന്‍: ജില്ലാ കോ-ഓര്‍ഡിനേറ്ററെ സിബി ഐ ചോദ്യം ചെയ്യുന്നു

കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.കേസുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്നലെ സിബി ഐ ചോദ്യം ചെയ്തിരുന്നു.ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ട നിന്ന ചോദ്യം ചെയ്യലിനു ശേഷം സന്തോഷ് ഈപ്പനെ ഇന്നലെ സബി ഐ വിട്ടയച്ചിരുന്നു

Update: 2020-09-29 04:59 GMT

കൊച്ചി:ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെ സിബി ഐ ചോദ്യം ചെയ്യുന്നു. ലിന്‍സ് ഡേവിഡിനെയാണ് കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.സിബി ഐ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്നലെ സിബി ഐ ചോദ്യം ചെയ്തിരുന്നു.ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ട നിന്ന ചോദ്യം ചെയ്യലിനു ശേഷം സന്തോഷ് ഈപ്പനെ ഇന്നലെ സബി ഐ വിട്ടയച്ചിരുന്നു.

മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന നിര്‍ദേശത്തോടെയാണ് സന്തോഷ് ഈപ്പനെ വിട്ടതെന്നാണ് വിവരം.ഇന്ന് വടക്കാഞ്ചേരി നഗരസഭയില്‍ എത്തിയ സിബി ഐ ഉദ്യോഗസ്ഥര്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഫയലുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് കേസഎടുത്ത സിബി ഐ കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യൂനിടാക് ബില്‍ഡേഴ്സ് എംഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്സ്,ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സിബി ഐ എഫ് ഐ ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

Tags:    

Similar News