ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും
20 കോടിയുടെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്നാന്ന് യു.വി. ജോസിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് നല്‍കി.
തിരുവനന്തപുരം: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാരിനു വേണ്ടി റെഡ്ക്രസന്റുമായി ധാരണപത്രം ഒപ്പിട്ട ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. 20 കോടിയുടെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്നാന്ന് യു വി ജോസിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് നല്‍കി.
2019 ജൂലൈ 11 നാണ് റെഡ്ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച രേഖകള്‍ കൃത്യമല്ലെന്ന് പിന്നീട് വ്യക്തമായി. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനു വേണ്ടി സ്വപ്ന സുരേഷിന് കമ്മീഷന്‍ നല്‍കിയ യുണി ടാക് ബില്‍ഡേഴ്‌സ്, സേന്‍ വെഞ്ചേഴ്‌സ് കമ്പനി അധികൃതരെ ഇഡി വീണ്ടും ചോദ്യം ചെയ്യും.