ലൈഫ് മിഷന്‍ ഇടപാട്: ചോദ്യംചെയ്യലിന് ഹാജരാവാന്‍ സിഇഒ യു വി ജോസിന് ഇഡിയുടെ നോട്ടീസ്

ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു വി ജോസായിരുന്നു.

Update: 2020-09-14 04:29 GMT

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാട് വിവാദത്തില്‍ സിഇഒ യു വി ജോസിനെ ചോദ്യംചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. എന്ന് ഹാജരാവണമെന്നതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു വി ജോസുമായി ബന്ധപ്പെട്ടവര്‍ പ്രതികരിക്കുന്നത്. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു വി ജോസായിരുന്നു.

ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ യു വി ജോസിന് ഇ ഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്ന ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു.  

Tags:    

Similar News