ആലപ്പുഴയില്‍ എല്‍ഡിഎഫ് തേരോട്ടം
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളില്‍ 21 ഇടത്തും എല്‍ഡിഎഫ് ആണ് മുന്നിലെത്തിയത്.നഗരസഭകളില്‍ ആലപ്പുഴയും ചേര്‍ത്തലയും തിരിച്ചു പിടിച്ച് എല്‍ഡിഎഫ് ശക്തി തെളിയിച്ചു.ചേര്‍ത്തല നഗരസഭ കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫ് ആണ് ഭരിച്ചിരുന്നത്. ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.ആലപ്പുഴ നഗരസഭയും യുഡിഎഫ് ആണ് ഭരിച്ചിരുന്നതെങ്കിലും ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.ആലപ്പുഴ നഗരസഭയില്‍ എസ്ഡിപി ഐ അക്കൗണ്ട് തുറന്നു.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫിന്റെ തേരോട്ടം.ആലപ്പുഴ ജില്ല പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലെത്തി.ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളില്‍ 21 ഇടത്തും എല്‍ഡിഎഫ് ആണ് മുന്നിലെത്തിയത്. രണ്ടിടങ്ങളില്‍ യുഡിഎഫും മുന്നില്‍ എത്തി. നഗരസഭകളില്‍ ആലപ്പുഴയും ചേര്‍ത്തലയും തിരിച്ചു പിടിച്ച് എല്‍ഡിഎഫ് ശക്തി തെളിയിച്ചു.കായംകുളമാണ് എല്‍ഡിഎഫ് മുന്നിലെത്തിയ മറ്റൊരു നഗരസഭ.
ചെങ്ങന്നൂരും ഹരിപ്പാടും യുഡഎഫ് മുന്നിലെത്തിയപ്പോള്‍ മാവേലിക്കരിയില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.ചേര്‍ത്തല നഗരസഭ കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫ് ആണ് ഭരിച്ചിരുന്നത്.ഇതാണ് ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്.ആലപ്പുഴ നഗരസഭയും യുഡിഎഫ് ആണ് ഭരിച്ചിരുന്നതെങ്കിലും ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.ആലപ്പുഴ നഗരസഭയില്‍ ഇത്തവണ എസ്ഡിപി ഐ അക്കൗണ്ട് തുറന്നു.31ാം ഡിവിഷനായ മുല്ലാത്ത് വളപ്പില്‍ നിന്നും എസ്ഡിപി ഐയുടെ സലിം മുല്ലാത്താണ് ഇരു മുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ചത്. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ലും എല്‍ഡിഎഫ് ആണ് മുന്നില്‍ എത്തിയത്.72 ഗ്രാമപഞ്ചായത്തുകളില്‍ 34 ലധികം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആണ് മുന്നിലെത്തിയിരിക്കുന്നത്.