തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ പോളിങ് 53.17 ശതമാനം പിന്നിട്ടു

55.21 ശതമാനം പുരുഷ വോട്ടര്‍മാരും 51.36 ശതമാനം സ്ത്രീ വോട്ടര്‍മാരും ഇതുവരെ ജില്ലയില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ജില്ലയിലെ നഗരസഭകളില്‍ ഹരിപ്പാടാണ് ഇതുവരെ ഏറ്റവും കുടുതല്‍ വോട്ടിംഗ് നടന്നിരിക്കുന്നത്.55.73 ശതമാനം

Update: 2020-12-08 08:19 GMT

ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ആറര മണിക്കൂര്‍ പിന്നിട്ടതോടെ ആലപ്പുഴ ജില്ലയില്‍ മികച്ച പോളിംഗ്.ജില്ലയില്‍ ഇതുവരെ 53.17 ശതമാനം പിന്നിട്ടു.55.21 ശതമാനം പുരുഷ വോട്ടര്‍മാരും 51.36 ശതമാനം സ്ത്രീ വോട്ടര്‍മാരും ഇതുവരെ ജില്ലയില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.

ജില്ലയിലെ നഗരസഭകളില്‍ ഹരിപ്പാടാണ് ഇതുവരെ ഏറ്റവും കുടുതല്‍ വോട്ടിംഗ് നടന്നിരിക്കുന്നത്.55.73 ശതമാനം. ചേര്‍ത്തല , ചെങ്ങന്നൂര്‍ നഗരസഭകളിലും പോളിംഗ് 50 ശതമാനം കഴിഞ്ഞു.ജില്ലയിലെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളിലും 50 ശതമാനത്തിലധികമാണ് പോളിംഗ്.നിലവില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലാണ്. 58 .82 ശതമാനം.

Tags:    

Similar News