ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ത്ഥതയില്ല: തുളസീധരന്‍ പള്ളിക്കല്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഉജ്ജ്വല വിജയം നേടിയ എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുളസീധരന്‍ പള്ളിക്കല്‍.ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ സഹായിക്കുകയാണ് ഇരു പാര്‍ട്ടികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആലുവ: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഉജ്ജ്വല വിജയം നേടിയ എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ സഹായിക്കുകയാണ് ഇരു പാര്‍ട്ടികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദലിതുകളും പിന്നോക്ക വിഭാഗങ്ങളും പുറമ്പോക്കില്‍ കിടക്കുമ്പോഴാണ് സിപിഎം മുന്നാക്ക സമുദായത്തിന് സാമ്പത്തിക സംവരണം നടപ്പാക്കിയത്. തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റില്‍ യാതൊരു സാമൂഹ്യ പഠനവുമില്ലാതെയാണ് സവര്‍ണര്‍ക്ക് കൂടുതല്‍ സഹായം അനുവദിച്ചത്.പിന്നോക്ക ജനതയെ വഞ്ചിച്ച സിപിഎമ്മിനും അതിന് കൂട്ട് നിന്ന കോണ്‍ഗ്രസിനും കേരള ജനത ശക്തമായ തിരിച്ചടി നല്‍കുമെന്ന് തുളസീധരന്‍ പറഞ്ഞു.സ്വീകരണ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.
സംസഥാന സെക്രട്ടേറിയറ്റ് അംഗം പി പി മൊയ്തീന് കുഞ്ഞ്, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഫസല്‍ റഹ്മാന്,പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം കുഞ്ഞുണ്ണിക്കര, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍,എസ്ഡിടിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം,വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ സംസാരിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ജനപ്രതിനിധികളെ വേദിയില്‍ തുളസീധരന്‍ പള്ളിക്കല്‍ ആദരിച്ചു. സമ്മേളനത്തില്‍ എസ്ഡിപിഐ നേതാക്കളായ അജ്മല്‍ കെ മുജീബ്, ഷീബ സഗീര്‍, ബാബു വേങ്ങൂര്‍, സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ, നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, നൗഷാദ് തുരുത്ത്, ഷെഫീഖ് എടത്തല സംബന്ധിച്ചു.