ലോക് ഡൗണ്‍ ഇളവ്: വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്ന് എസ്ഡിപിഐ
സാധാരണക്കാര്‍ അന്നന്നത്തെ വരുമാനം കൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങുന്നരാണ്. അവര്‍ ഓരോ പര്‍ച്ചേസിനും കടകളിലെത്താന്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ എടുക്കണമെന്ന നിബന്ധന എങ്ങിനെ പാലിക്കുമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും വ്യക്തമാക്കണം.
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ അപ്രായോഗികമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. സ്ഥാപനങ്ങളിലെത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത് രണ്ടാഴ്ച പിന്നിട്ടവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ എടുത്തവരോ, ഒരു മാസത്തിനു മുന്‍പു രോഗമുക്തി നേടിയവരോ ആവണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തുന്നവര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
സംസ്ഥാനത്ത് പല മേഖലകളിലും ഇന്നും വാസ്‌കിന്‍ ദൗര്‍ലഭ്യം നേരിടുകയാണ്. ബഹുഭൂരിപക്ഷം വരുന്ന കൂലിപ്പണിക്കാര്‍ അന്നന്നത്തെ വരുമാനം കൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങുന്നരാണ്. അവര്‍ ഓരോ പര്‍ച്ചേസിനും കടകളിലെത്താന്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ എടുക്കണമെന്ന നിബന്ധന എങ്ങിനെ പാലിക്കുമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും വ്യക്തമാക്കണം. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ദിനംപ്രതിയെത്തുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് എങ്ങിനെ ഉറപ്പാക്കും. ഈ നിബന്ധനകള്‍ സംസ്ഥാനത്ത് പോലീസ് രാജിന് വഴിവെക്കും. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് അമിത തുക പിഴയീടാക്കിയും അനാവശ്യ കേസുകള്‍ ചുമത്തിയും പോലീസ് അഴിഞ്ഞാടുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരികയാണ്. ഓണം സീസണോനുബന്ധിച്ച് പുതിയ നിബന്ധനകള്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും തെരുവുപോരാട്ടങ്ങള്‍ക്കും വഴിവെക്കും. അപ്രായോഗികവും യുക്തിരഹിതവുമായ ഈ നിബന്ധനകള്‍ പുനപ്പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കെഎസ് ഷാന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.