എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടല്‍; ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി ക്ക് ഹൈക്കോടതി സമയം അനുവദിച്ചു

ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1565 പേരെയാണ് പിരിച്ചുവിടേണ്ടത്.ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ്് നേരത്തെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്

Update: 2019-05-03 11:06 GMT

കൊച്ചി: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി ക്ക് ഹൈക്കോടതി സമയം അനുവദിച്ചു.ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1565 പേരെയാണ് പിരിച്ചുവിടേണ്ടത്.ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ്് നേരത്തെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.വേഗത്തില്‍ ഉത്തരവ് നടപ്പാക്കുന്നത് കെഎസ്ആര്‍ടിസിയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുമെന്നും വിധി പെട്ടന്ന് നടപ്പാക്കിയാല്‍ സര്‍വീസിനെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു.തുടര്‍ന്നാണ് ഈ മാസം 15 വരെ കോടതി കെഎസ്ആര്‍ടിസിക്ക് സമയം അനുവദിച്ചത്.ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും 

Tags:    

Similar News