' യുദ്ധം വേണ്ട സമാധാനം പുലരട്ടെ ' ; സിഗ്നേച്ചര്‍ കാംപയിനുമായി മഹിളാ കോണ്‍ഗ്രസ്

റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് കാംപയിന്‍ തുടങ്ങിയത്

Update: 2022-03-02 14:19 GMT

ആലുവ: യുദ്ധം വേണ്ട; സമാധാനം പുലരട്ടെ എന്ന സന്ദേശവുമായി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സിഗ്നേച്ചര്‍ കാംപയിന്‍ തുടങ്ങി.രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ മെട്രോ സ്‌റ്റേഷന് സമീപം ചലച്ചിത്ര താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് കാംപയിന്‍ തുടങ്ങിയത്.

യുദ്ധ ഭൂമിയില്‍ ഭീതിയോടെ ദിനങ്ങള്‍ എണ്ണിക്കഴിയുന്ന ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അധികൃതര്‍ തയ്യാറകണമെന്ന് ടിനി ടോം അഭ്യര്‍ഥിച്ചു. യുദ്ധം ഇരു രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അതിന്റെ കെടുതി എല്ലാവരും അനുഭവിക്കേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ നാടകകൃത്ത് ശ്രീമൂലനഗരം മോഹനന്‍ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ , ജില്ലാ പ്രസിഡന്റ് അഡ്വ വി കെ മിനിമോള്‍ സംസ്ഥാന സെക്രട്ടറി മിനി വര്‍ഗീസ് എന്നിവര്‍ ഒപ്പിട്ടു സംസാരിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും രണ്ടു ദിവസം സിഗ്നേച്ചര്‍ കാംപയില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജെബി മേത്തര്‍ അറിയിച്ചു

. റഷ്യയോടുള്ള ആരാധനമൂത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ യുദ്ധത്തിനെതിരെ സംസാരിക്കാത്തത് പാപ്പരത്തമാണ്.പ്രയാസമനുഭവിക്കുന്ന ഭാരതീയരെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീദേവി മധു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ലിസി സെബാസ്റ്റ്യന്‍, മുംതാസ് ടീച്ചര്‍, സരള മോഹന്‍, സെബ മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദായനന്ദന്‍, ലത്തീഫ് പൂഴിത്തറ, തോപ്പില്‍ അബു, ഫാസില്‍ ഹുസൈന്‍, ഹസിം ഖാലിദ് , മാധവന്‍കുട്ടി, ജെയ്‌സണ്‍ പീറ്റര്‍ പങ്കെടുത്തു.

Tags:    

Similar News