താര സംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു;ക്രൈം ത്രില്ലര്‍ സിനിമയുമായി വീണ്ടും അമ്മ

.താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമ്മയുടെ നേതൃത്വത്തില്‍ ഒരു ചലച്ചിത്രം കൂടി നിര്‍മിക്കുകയാണെന്ന് അമ്മയുടെ പ്രസിഡന്റുകൂടിയായ മോഹന്‍ ലാല്‍ സംഘടനയക്ക് മുന്നോട്ടു പോകാന്‍ ധാരാളം ഊര്‍ജം ആവശ്യമാണ്.ധനസമാഹരണമാണ് ലക്ഷ്യം.140 ഓളം ആര്‍ടിസ്റ്റുകള്‍ ഉള്ള സിനിമയാണ്.ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മിക്കുന്നത്.കഥ,തിരക്കഥയും ടി കെ രാജീവ് കുമാര്‍ ആണ് നിര്‍വഹിക്കുന്നത്.പ്രിയദര്‍ശനും രാജീവ് കുമാറുമാണ് സംവിധാനം. ക്രൈം തില്ലര്‍ ആണ് സിനിമ.ചിത്രത്തിന്റെ പേര് പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.സംഘടനയിലെ അംഗങ്ങള്‍ ആണ് അഭിനയിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു

Update: 2021-02-06 05:59 GMT


കൊച്ചി: താരസംഘടനയായ അമ്മ യുടെ സ്വന്തം ആസ്ഥാന മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാല്‍ലും ചേര്‍ന്ന് നിര്‍വഹിച്ചു.ഏറെക്കാലമായുള്ള സ്വപ്നം സാക്ഷാല്‍ക്കരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു.താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമ്മയുടെ നേതൃത്വത്തില്‍ ഒരു ചലച്ചിത്രം കൂടി നിര്‍മിക്കുകയാണെന്ന് അമ്മയുടെ പ്രസിഡന്റുകൂടിയായ നടന്‍ മോഹന്‍ ലാല്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.

സംഘടനയക്ക് മുന്നോട്ടു പോകാന്‍ ധാരാളം ഊര്‍ജം ആവശ്യമാണ്.ധനസമാഹരണമാണ് ലക്ഷ്യം.140 ഓളം ആര്‍ടിസ്റ്റുകള്‍ ഉള്ള സിനിമയാണ്.കഥയും തിരക്കഥയും എല്ലാം ആയിക്കഴിഞ്ഞു.സിനിമ ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മിക്കുന്നത്.കഥ,തിരക്കഥയും സംഭാഷണവും ടി കെ രാജീവ് കുമാര്‍ ആണ് നിര്‍വഹിക്കുന്നത്.പ്രിയദര്‍ശനും രാജീവ് കുമാറുമാണ് സംവിധാനം. ക്രൈം തില്ലര്‍ ആണ് സിനിമ.ചിത്രത്തിന്റെ പേര് പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.അടുത്ത ദിവസം തന്നെ ആശിര്‍വാദ് സിനിമാസിന്റെ ഫേസ് ബുക്ക് പേജ് അടക്കമുള്ള സംവിധാനം വഴി ഇത് സംബന്ധിച്ച വിവരം പുറത്തുവിടുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.ചിത്രത്തിന് അനുയോജ്യമായ പേരിടുന്നയാള്‍ക്ക് കുടുംബ സമേതം താനും മമ്മുട്ടിയും ഒക്കെ സെറ്റില്‍ ഉളളപ്പോള്‍ എത്താന്‍ അവസരം നല്‍കുമെന്നും ഒപ്പം സമ്മാനം നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


സംഘടനയിലെ അംഗങ്ങള്‍ ആണ് അഭിനയിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.അമ്മയെന്ന സംഘടനയോട് അസൂയ ഉള്ളവരാണ് അനവാശ്യ പ്രചരണം നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ച സംഘടനയുടെ വൈസ് പ്രസിഡന്റ് നടന്‍ മുകേഷ് പറഞ്ഞു.അമ്മയുള്ളപ്പോള്‍ അമ്മയുടെ വിലയറിയില്ലെന്നും ഇല്ലാതാകുമ്പോഴേ അതിന്റെ വില ശരിക്കും മനസിലാകുകയുള്ളുവെന്നും ചടങ്ങില്‍ സംസാരിച്ചു മറ്റൊരു വൈസ് പ്രസിഡന്റ് കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.മമ്മൂട്ടി സെക്രട്ടറിയായിരുപ്പോള്‍ മുതല്‍ ഇത്തരത്തില്‍ സ്വന്തമായ ആസ്ഥാന മന്ദിരത്തെക്കുറച്ചുള്ള ആലോചന തുടങ്ങുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായ കമ്മിറ്റി ഇപ്പോള്‍ ഇത് നടപ്പിലാക്കിയിരിക്കുകയാണെന്നും അമ്മ എന്ന സംഘടന ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ജനറല്‍ സെക്ട്രറി ഇടവേള ബാബു,സിദ്ദീഖ്,ജഗദീഷ്,ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍,പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്,ഫിയോക്ക് പ്രതിനിധി ആന്റണി പെരുമ്പാവൂര്‍,നടി ശ്വേത മേനോന്‍ എന്നിവരും സംസാരിച്ചു. അമ്മ നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ രാജീവ് കുമാറും പ്രിയദര്‍ശനും ചേര്‍ന്ന് നിര്‍വഹിച്ചു.അമ്മ സംഘടന 1994 ലാണ് രൂപീകരിച്ചത്. സംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് ഏകദേശം 10 കോടിയോളം രൂപ ചിലവഴിച്ച് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നത്.അമ്മയുടെ യോഗങ്ങള്‍ക്കും മറ്റുമായി വലിയ ഹാള്‍, അത്യാധുനിക സംവിധാനത്തോടെയുള്ള സ്മാര്‍ട് ഓഫിസ,സൗണ്ട് പ്രൂഫ് സംവിധാനത്തോടെയുള്ള ഗ്ലാസ് ചേമ്പറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയാണ് ബഹുനില മന്ദിരം നിര്‍മിച്ചിരിക്കുന്നത്.

Tags:    

Similar News