ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് പണം തട്ടിയ കേസ്: ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍ ചാലക്കുടി ആളൂര്‍ സ്വദേശി ബാബുവാണ് പാലക്കാട് കസബ പോലിസിന്റെ പിടിയിലായത്.

Update: 2022-06-22 17:49 GMT

തൃശ്ശൂര്‍: ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശ്ശൂര്‍ ചാലക്കുടി ആളൂര്‍ സ്വദേശി ബാബുവാണ് പാലക്കാട് കസബ പോലിസിന്റെ പിടിയിലായത്. ഡിസംബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്‌ലൈ ഓവറില്‍ ടിപ്പര്‍ ഉപയോഗിച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി പണം തട്ടിയെന്നാണ് കേസ്. കേസില്‍ ഇതുവരെ 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Tags:    

Similar News