മാണി സി കാപ്പന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Update: 2019-10-09 06:11 GMT

തിരുവനന്തപുരം: എന്‍സിപി നേതാവ് മാണി സി കാപ്പന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകള്‍സ്പീക്കര്‍ രാമകൃഷ്ണനാണ് സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് മുന്നണി നേതാക്കള്‍ പങ്കെടുത്തു. കെ എം മാണിക്ക് ശേഷം ആദ്യമായാണ് മറ്റൊരു മുന്നണിയിലുള്ള ആള്‍ പാലയെ കൈയടക്കികൊണ്ട് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെയും ബിജെപിയുടെ എന്‍ ഹരിയേയും പരാജയപ്പെടുത്തിയിട്ടാണ് മാണി സി കാപ്പന്‍ പാലയില്‍ വിജയക്കൊടി പാറിച്ചത്. പാലാ നിയമസഭാ മണ്ഡലത്തിന്റെ അഞ്ച് പതിറ്റാണ്ടത്തെ ചരിത്രം തിരുത്തിയാണ് എല്‍ഡിഎഫ് വിജയം കൈവരിച്ചത്. 


Tags:    

Similar News