മഞ്ചേശ്വരത്ത് ബിജെപിയില്‍ കലഹം; നേതാക്കളെ പൂട്ടിയിട്ടു -പ്രചാരണത്തിനിറങ്ങില്ലെന്ന് പഞ്ചായത്ത് കമ്മിറ്റികള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം മഞ്ചേശ്വരം ഹൊസങ്കടിയിലെ ഹില്‍ പാലസ് ഹാളില്‍ നടന്ന പഞ്ചായത്ത് കണ്‍വന്‍ഷനിലാണ് നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. എം ഗണേഷിന് പുറമേ സംഘടനാ സെക്രട്ടറി കൂവൈ സുരേഷ്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത് എന്നിവരെ വളഞ്ഞുവച്ചു.

Update: 2019-09-30 02:30 GMT

കാസര്‍ക്കോഡ്: രവീശതന്ത്രി കുണ്ടാറിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവരെ തള്ളി രവീശതന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയതാണ് പൊട്ടിത്തെറിയിലെത്തിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം മഞ്ചേശ്വരം ഹൊസങ്കടിയിലെ ഹില്‍ പാലസ് ഹാളില്‍ നടന്ന പഞ്ചായത്ത് കണ്‍വന്‍ഷനിലാണ് നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. എം ഗണേഷിന് പുറമേ ഉത്തരമേഖലാ ചുമതലയുള്ള സംഘടനാ സെക്രട്ടറി കൂവൈ സുരേഷ്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത് എന്നിവരെ വളഞ്ഞുവച്ചു. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ കെ സുനില്‍കുമാറിനെ ഒരുവിഭാഗം ബിജെപിക്കാര്‍ ആക്രമിച്ചു.

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്ന ഹാളിന്റെ വാതിലുകള്‍ പൂട്ടിയിട്ടാണ് എം ഗണേഷിനെ തടഞ്ഞുവച്ചത്. ഇത് ജനല്‍ വഴി പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടേയാണ് ഏഷ്യാനെറ്റ് കാമറാമാന് മര്‍ദ്ദനമേറ്റത്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം ആരാണ് ചോര്‍ത്തി തന്നത് എന്ന് ചോദിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കാമറ തകര്‍ന്നു.




Tags:    

Similar News