മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ കുമ്പളത്തെ ഭൂമിയില്‍ താല്‍ക്കാലികമായി നിക്ഷേപിക്കും; ഇരുമ്പ് കമ്പികള്‍ ചെന്നൈക്ക്
നേരത്തെ ഇവ അരൂരിലെ സ്വകാര്യ ഭൂമിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉപേക്ഷിച്ചതെന്നാണ് വിവരം.നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഏകേദശം 76,000 ടണ്ണോളം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ദിവസവും 400 ലോഡ് വീതം അവശിഷ്ടം ഇവിടെ നിന്നും മാറ്റ് കുമ്പളത്തെ ഭൂമിയിലേക്ക് മാറ്റും.പത്തു ദിവസത്തിനുള്ളില്‍ തന്നെ അവശിഷ്ടങ്ങള്‍ കുമ്പളത്തേക്ക് മാറ്റാനാണ് കരാറെടുത്തിരിക്കുന്ന ആലുവയിലെ സ്വകാര്യ കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ വെച്ചാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൊടിയാക്കി മാറ്റുന്നത്. ഇതിനായി വിദേശത്ത് നിന്നും എത്തിക്കുന്ന മെഷീന്‍ ഈ മാസം 20 നുള്ളില്‍ എറണാകുളത്തെത്തും.
കൊച്ചി:തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയ മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ മാലിന്യം താല്‍ക്കാലികമായി കുമ്പളത്തുളള സ്വകാര്യ ഭൂമിയില്‍ നിക്ഷേപിക്കാന്‍ ധാരണയിലെത്തി.നേരത്തെ ഇവ അരൂരിലെ സ്വകാര്യ ഭൂമിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉപേക്ഷിച്ചതെന്നാണ് വിവരം.നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഏകേദശം 76,000 ടണ്ണോളം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ദിവസവും 400 ലോഡ് വീതം അവശിഷ്ടം ഇവിടെ നിന്നും മാറ്റ് കുമ്പളത്തെ ഭൂമിയിലേക്ക് മാറ്റാണ് ധാരണയിലെത്തിയിരിക്കുന്നത്.പത്തു ദിവസത്തിനുള്ളില്‍ തന്നെ അവശിഷ്ടങ്ങള്‍ കുമ്പളത്തേക്ക് മാറ്റാനാണ് കരാറെടുത്തിരിക്കുന്ന ആലുവയിലെ സ്വകാര്യ കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ വെച്ചാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൊടിയാക്കി മാറ്റുന്നത്. ഇതിനായി വിദേശത്ത് നിന്നും എത്തിക്കുന്ന മെഷീന്‍ ചെന്നൈയില്‍ എത്തിയതായി കരാറെടുത്തിരിക്കുന്ന കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 20 നുള്ളില്‍ തന്നെ മെഷീന്‍ എറണാകുളത്തെത്തും.പൊടിയാക്കുന്ന കോണ്‍ഗ്രീറ്റ് അവശിഷ്ടം എം സാന്റ് ആയി ഉപയോഗിക്കാന്‍ കഴിയും. ഹോളോ ബ്രിക്‌സ് അടക്കമുള്ളവയക്ക് ഇത് ഉപയോഗിക്കാന്‍ ഇത് സാധിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകായണ്. വിജയ് സ്റ്റീല്‍സാണ് ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്നതിന്റെ കരാര്‍ എടുത്തിരിക്കുന്നത്.അധികം താമസിയാതെ തന്നെ ഈ ജോലി പൂര്‍ത്തിയാകുമെന്നാണ് വിജയ് സ്റ്റീല്‍സ് അധികൃതര്‍ വ്യക്തമാക്കുന്നത്.വേര്‍തിരിച്ചെടുക്കുന്ന ഇരുമ്പു കമ്പികള്‍ ചെന്നൈയിലേക്കാണ് കൊണ്ടുപോകുന്നത്.70 ദിവസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഫ്‌ളാറ്റ് പൊളിച്ചിടത്ത് നിന്നും നീക്കാനാണ് നേരത്തെ ധാരണയിലെത്തിയിരുന്നതെങ്കിലും അതിനു മുമ്പു തന്നെ ഇത് പൂര്‍ത്തിയാക്കാനുള്ള ശ്രമിത്തിലാണ് കമ്പനികള്‍.