മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കല്‍ രീതിയില്‍ ഹരിത ട്രൈബൂണല്‍ മോണിറ്ററിംഗ് സമിതിക്ക് അതൃപ്തി

നേരത്തെ നിര്‍ദേശിച്ച പ്രകരാം 45 ദിവസത്തിനുള്ളില്‍ തന്നെ മാലിന്യം നീക്കം ചെയ്യണമെന്ന് കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന് ഗ്രീന്‍ ട്രൈബൂണല്‍ മോണിറ്ററിംഗ് സമിതി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.മാലിന്യം നീക്കുന്നതില്‍ വേഗത പോരെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നത്.മാലിന്യ സംസ്‌കരണ ഇടം 30 അടി ഉയരത്തില്‍ മറച്ചു കെട്ടണ മെന്ന് നേരത്തെ സമിതി നിര്‍ദേശം നല്‍കിയിരുന്നു. പരിസര പ്രദേശങ്ങളിലെ പൊടി ശല്യം ഒഴിവാക്കാന്‍ മാലിന്യങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളം ഉപയോഗിച്ച് നനയ്ക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഇവ പലതും പാലിക്കപ്പെട്ടില്ലെന്നും സമിതി വിലയിരുത്തി

Update: 2020-02-03 09:49 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയ മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കുന്ന രീതിയില്‍ ഹരിത ട്രൈബൂണല്‍ മോണിറ്ററിംഗ് സമിതിക്ക് അതൃപ്തി. നേരത്തെ നിര്‍ദേശിച്ച പ്രകരാം 45 ദിവസത്തിനുള്ളില്‍ തന്നെ മാലിന്യം നീക്കം ചെയ്യണമെന്ന് കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന് ഗ്രീന്‍ ട്രൈബൂണല്‍ മോണിറ്ററിംഗ് സമിതി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.മാലിന്യം നീക്കുന്നതില്‍ വേഗത പോരെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നത്.മാലിന്യ സംസ്‌കരണ ഇടം 30 അടി ഉയരത്തില്‍ മറച്ചു കെട്ടണ മെന്ന് നേരത്തെ സമിതി നിര്‍ദേശം നല്‍കിയിരുന്നു. പരിസര പ്രദേശങ്ങളിലെ പൊടി ശല്യം ഒഴിവാക്കാന്‍ മാലിന്യങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളം ഉപയോഗിച്ച് നനയ്ക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ ഇവ പലതും പാലിക്കപ്പെട്ടില്ലെന്നും സമിതി വിലയിരുത്തി.പൊടി ശല്യം ഇല്ലാതാക്കാന്‍ കൃത്യമായ അളവില്‍ വെള്ളം ഉപയോഗിക്കുന്നില്ലെന്നും സമിതി വിലയിരുത്തി.അവശിഷ്ടങ്ങളിലെ പൊടി ശല്യം ഒഴിവാക്കാന്‍ നനയ്ക്കുന്ന വെള്ളം കൂടുതല്‍ മലിനമായി കായലില്‍ തന്നെ ഒഴുകിയെത്തുന്നതായും സമിതി കണ്ടെത്തി.ഇത് മല്‍സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും.കോണ്‍ഗ്രീറ്റ് മാലിന്യങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു.മാലിന്യവുമായി പോകുന്ന വാഹനങ്ങള്‍ കൃത്യമായി മൂടിയാണ് കൊണ്ടുപോകുന്നതെന്ന് ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു.മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്തിരിക്കുന്ന കമ്പനി പ്രതിനിധികളെയും സമിതി വിളിച്ചു വരുത്തി നിര്‍ദേശം നല്‍കി.നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കിന്നില്ലെങ്കില്‍ വിവരം ഹരിത ട്രൈബ്യൂണലിന് റിപോര്‍ട് ചെയ്യുമെന്ന് യോഗത്തിനു മുമ്പായി സ്ഥലം സന്ദര്‍ശിച്ച സമിതി ചെയര്‍മാന്‍ എ വി രാമകൃഷ്ണപിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍ട്രൈബുണല്‍ സ്വീകരിക്കുന്ന നടപടി എന്താണെങ്കിലും അതിന്റെ ഫലം ബന്ധപ്പെട്ടര്‍ അനുഭവിക്കേണ്ടി വരുമെന്നും എ വി രാമകൃഷ്ണപിളള വ്യക്തമാക്കി.

Tags:    

Similar News