മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചിട്ട് ഒരു മാസം ; അവശിഷ്ടങ്ങള്‍ നീക്കിയത് പകുതിയില്‍ താഴെ മാത്രം

ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍,ജെയിന്‍ കോറല്‍ കോവ്, ഗോള്‍ ഡന്‍ കായലോരം എന്നീ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളാണ് സുപ്രിം കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ മാസം 11,12 തിയതികളിലായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്.പൊളിച്ച ഫ്‌ളാറ്റു സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ 70 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നാണ് ബന്ധപ്പെട്ട് അധികൃതര്‍ വ്യക്തമാക്കിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പു കമ്പികള്‍ നീക്കം ചെയ്തതിനു ശേഷമാണ് അവശിഷ്ടങ്ങള്‍ നീക്കാന്‍ ആരംഭിച്ചത്. ഈ അവശിഷ്ടം വീണ്ടും പൊടിയാക്കി കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കാനാണ് കരാറെടുത്ത് കമ്പനി ലക്ഷ്യമിടുന്നത്

Update: 2020-02-11 06:53 GMT

കൊച്ചി:തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശം പ്രകാരം മരടിലെ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കിയിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയായി.പൊളിച്ച നീക്കിയ ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ ഇതു വരെ നീക്കിയത് ഏകദേശം പകുതിയില്‍ താഴെ മാത്രമാണെന്നാണ് വിലയിരുത്തല്‍.ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍,ജെയിന്‍ കോറല്‍ കോവ്, ഗോള്‍ ഡന്‍ കായലോരം എന്നീ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളാണ് സുപ്രിം കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ മാസം 11,12 തിയതികളിലായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്.പൊളിച്ച ഫ്‌ളാറ്റു സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ 70 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നാണ് ബന്ധപ്പെട്ട് അധികൃതര്‍ വ്യക്തമാക്കിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പു കമ്പികള്‍ നീക്കം ചെയ്തതിനു ശേഷമാണ് അവശിഷ്ടങ്ങള്‍ നീക്കാന്‍ ആരംഭിച്ചത്.


ഈ അവശിഷ്ടം വീണ്ടും പൊടിയാക്കി കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കാനാണ് കരാറെടുത്ത് കമ്പനി ലക്ഷ്യമിടുന്നത്.ഫ്‌ളാറ്റുകള്‍ പൊളിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന പൊടിശല്യത്തിന് കുറവ് വന്നിട്ടുണ്ടെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പ്രദേശം സന്ദര്‍ശിച്ച മാര്‍ഗ നിര്‍ദേശം ദേശീയ ഹരിത ട്രൈബൂണല്‍ മോണിറ്ററിംഗ് സമിതി കരാറുകാര്‍ക്കും മരട് നഗരസഭയ്ക്കും നല്‍കിയിരുന്നുവെങ്കിലും ഇത് പൂര്‍ണായും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പൊടി ശല്യം നിയന്ത്രിക്കാന്‍ വെളളം ഉപയോഗിച്ച് നനയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടെ പലതും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപം ഉണ്ട്്.നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഈ വിവരം ചൂണ്ടിക്കാട്ടി ഹരിത ട്രൈബുണലിന് റിപോര്‍ട് നല്‍കുമെന്ന് പൊളിച്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം അടുത്തിടെ മേല്‍നോട്ട സമിതി ചെയര്‍മാന്‍ എ വി രാമകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. നിലവിലെ അവസ്ഥയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കി അടുത്ത ദിവസം തന്നെ റിപോര്‍ട് ഹരിത ട്രൈബുണലിന് കൈമാറുമെന്നാണ് വിവരം.

Tags:    

Similar News