മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍ വിജയകരം; യാതൊരു നാശനഷ്ടവുമില്ലെന്ന് ജില്ലാ കലക്ടറും ഐ ജിയും

എല്ലാ വിഭാഗങ്ങളും കൃത്യമായ ഏകോപനത്തിലുടെ പ്രവര്‍ത്തിച്ചു.രണ്ടു ഫ്‌ളാറ്റു സമുച്ചയങ്ങളും സ്‌ഫോടനത്തില്‍ തകര്‍ത്തതിലുടെ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റ് അതിന്റെ കോംപൗണ്ടില്‍ തന്നെ വീഴ്ത്താന്‍ സാധിച്ചു.ഒരു ഭാഗം പോലും കായലില്‍ പതിച്ചില്ല.ആല്‍ഫ സെറിന്റെ ഒരു ടവര്‍ കോംപണ്ടില്‍ തന്നെ വീഴത്താന്‍ സാധിച്ചു.എന്നാല്‍ രണ്ടാമത്തെ ടവറിന്റെ കുറച്ച്് ഭാഗം കായലില്‍ പതിച്ചിട്ടുണ്ട്. അത് അറിഞ്ഞുകൊണ്ടു തന്നെ കായലില്‍ പതിപ്പിച്ചതാണ്. കാരണം. ഇതിനു സമീപത്തെ വീടുകള്‍ക്ക്് നാശ നഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്നും കലക്ടര്‍ വ്യക്തമാക്കി.സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായ പ്രകമ്പനവും സുരക്ഷിതമാണെന്നാണ് വിലയിരുത്തുന്നത്

Update: 2020-01-11 08:18 GMT

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ രണ്ടു ഫ്‌ളാറ്റുസമുച്ചയങ്ങളായ ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും വിജയകരമായ രീതിയില്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞതായി പൊളിക്കലിനു ശേഷം ജില്ലാ കലക്ടറും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എല്ലാ വിഭാഗങ്ങളും കൃത്യമായ ഏകോപനത്തിലുടെ പ്രവര്‍ത്തിച്ചു.രണ്ടു ഫ്‌ളാറ്റു സമുച്ചയങ്ങളും സ്‌ഫോടനത്തില്‍ തകര്‍ത്തതിലുടെ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റ് അതിന്റെ കോംപൗണ്ടില്‍ തന്നെ വീഴ്ത്താന്‍ സാധിച്ചു.ഒരു ഭാഗം പോലും കായലില്‍ പതിച്ചില്ല.

ആല്‍ഫ സെറിന്റെ ഒരു ടവര്‍ കോംപണ്ടില്‍ തന്നെ വീഴത്താന്‍ സാധിച്ചു.എന്നാല്‍ രണ്ടാമത്തെ ടവറിന്റെ കുറച്ച്് ഭാഗം കായലില്‍ പതിച്ചിട്ടുണ്ട്. അത് അറിഞ്ഞുകൊണ്ടു തന്നെ കായലില്‍ പതിപ്പിച്ചതാണ്. കാരണം. ഇതിനു സമീപത്തെ വീടുകള്‍ക്ക്് നാശ നഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തതെന്നും കലക്ടര്‍ വ്യക്തമാക്കി.സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായ പ്രകമ്പനവും സുരക്ഷിതമാണെന്നാണ് വിലയിരുത്തുന്നത്.മരങ്ങള്‍ക്കെല്ലാം ചെറിയ രീതിയില്‍ നാശം സംഭവിച്ചിണ്ട്.കുണ്ടന്നൂര്‍ -തേവര പാലത്തിനും യാതൊരു പ്രശ്‌നവുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.മുന്‍ കൂട്ടി തയാക്കിയ പ്രകാരമുള്ള പ്ലാന്‍ പ്രകാരം എല്ലാം ഭംഗിയായി നടന്നതായി ഐ ജി വിജയ് സാഖറെ വ്യക്തമാക്കി.ചെറിയ രീതിയിലുള്ള നാശം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല.മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും ഐ ജി വ്യക്തമാക്കി.നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് സ്‌ഫോടനം നടന്നത്. ഇതു പ്രകാരം തുടര്‍ നടപടികളിലും അതിന്റെ വൈകല്‍ നടന്നതായും ഐ ജി പറഞ്ഞു. 

Tags:    

Similar News