യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന് മിഡിലീസ്റ്റ് കായംകുളം പ്രവാസി കൂട്ടായ്മ തിരഞ്ഞെടുപ്പ് ഫണ്ട് കൈമാറി
കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നിവടങ്ങളില്‍ ജോലിചെയ്യുന്ന കായംകുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ സ്വരൂപിച്ച ഒന്നര ലക്ഷം രൂപ സ്ഥാനാര്‍ഥിക്ക് കൈമാറി. വനിതാ കോണ്‍ഗ്രസ് സംഘടിപ്പിച്ച അരിതാരവം പരിപാടിയില്‍ പ്രവാസി കൂട്ടായ്മയുടെ പ്രതിനിധി ഷാനവാസ് താഹയാണ് അരിതാ ബാബുവിന് ഫണ്ട് കൈമാറിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ കൂട്ടായ്മ വിവിധ രാജ്യങ്ങളിളെ കോണ്‍ഗ്രസ് അനുകൂല പ്രവാസികളെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിനും പ്രചാരണ പരിപാടികള്‍ക്കും സത്താര്‍ കായംകുളം, ഷബീര്‍ വരിക്കപ്പള്ളി, സജി കായംകുളം, ഷിബു ഉസ്മാന്‍, സെയ്ഫുദ്ദീന്‍ കിച്ചിലു (സൗദി അറേബ്യ), സി എ ബിജു (യുഎഇ), അനസ് റഹിം, ധനേഷ് പിള്ള, സജീര്‍ സ്റ്റാര്‍ (ബഹ്‌റൈന്‍), മനോജ് ഏവൂര്‍ (കുവൈത്ത്) എന്നിവര്‍ നേതൃത്വം നല്‍കി.