പറമ്പിക്കുളം- ആളിയാര്‍ പദ്ധതിയിലൂടെ അര്‍ഹമായ അളവിൽ വെള്ളം ലഭ്യമാക്കും

മൂലത്തറയില്‍ നിന്നും കനാലിന്റെ അവസാനം വരെ ജലമെത്താനെടുക്കുന്ന നിലവിലെ 18 മണിക്കൂര്‍ സമയം ആറു മണിക്കൂറായി ചുരുങ്ങും.

Update: 2019-11-29 08:21 GMT
പറമ്പിക്കുളം- ആളിയാര്‍ പദ്ധതിയിലൂടെ അര്‍ഹമായ അളവിൽ വെള്ളം ലഭ്യമാക്കും

തിരുവനന്തപുരം: പറമ്പിക്കുളം - ആളിയാര്‍ ജലപദ്ധതിയില്‍ നിന്ന് അര്‍ഹമായ അളവിലുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്നലെ പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ക്കായി കുന്നങ്കാട്ടുപതിയില്‍ സ്ഥാപിച്ച സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണ ശാലയുടെ ഉദ്ഘാടനവേളയില്‍ ഇക്കാര്യം അവിടുണ്ടായിരുന്നവരെ അറിയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് ഡിസംബര്‍ 18, 19 തിയതികളില്‍ ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥതല യോഗം തിരുവനന്തപുരത്ത് ചേരും. ഇറിഗേഷന്‍ കനാലുകള്‍ മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കും. ഇതോടെ മൂലത്തറയില്‍ നിന്നും കനാലിന്റെ അവസാനം വരെ ജലമെത്താനെടുക്കുന്ന നിലവിലെ 18 മണിക്കൂര്‍ സമയം ആറു മണിക്കൂറായി ചുരുങ്ങും. മൂന്നു പഞ്ചായത്തുകളിലായി 360 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ പുതുതായി വലിക്കാനാണ് ശ്രമം.

Tags:    

Similar News