പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യും; സെക്രട്ടറി തലത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി

ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയില്‍ സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാവും. കമ്മിറ്റിയുടെ ആദ്യയോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.

Update: 2019-09-26 05:52 GMT
പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യും; സെക്രട്ടറി തലത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് തീരുമാനമായി. ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയില്‍ സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാവും. കമ്മിറ്റിയുടെ ആദ്യയോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമിയും സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആനമലയാര്‍, നീരാര്‍-നല്ലാര്‍ ഡൈവര്‍ഷനുകള്‍, മണക്കടവ് വിഷയങ്ങളും ഇതേ കമ്മിറ്റി പരിശോധിക്കും. മറ്റു പ്രശ്‌നങ്ങളില്‍ പരിഗണിക്കേണ്ട കാര്യങ്ങളുടെ അജണ്ടയും കമ്മിറ്റി തീരുമാനിക്കും. മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തുപരിഹാരം കാണും. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ആറുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. പാണ്ടിയാര്‍- പുന്നപ്പുഴ പദ്ധതി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍കൂടി ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിക്കും.

15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുസംസ്ഥാനങ്ങളും ചര്‍ച്ച നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലുമുള്ളത് സഹോദരങ്ങളാണെന്ന ചിന്തയുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടുസംസ്ഥാനങ്ങള്‍ക്കും താല്‍പര്യമുണ്ട്. ഇതിന് അനുയോജ്യമായ ഫോര്‍മുല കണ്ടെത്താനാവും. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളും കര്‍ഷകരും സഹോദരങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും പറഞ്ഞു. ഇത് നല്ല തുടക്കമാണെന്നും ചരിത്രനിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News