കേരളത്തില്‍ 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി പി രാജീവ്
2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കിലും നമ്മുടെ വ്യവസായങ്ങള്‍ ആവശ്യപ്പെടുന്ന നൈപുണ്യ വികസനത്തിന്റെ കാര്യത്തില്‍ പലരിലും കുറവുകള്‍ കാണുന്നു.ഉദ്യോഗാര്‍ഥികളില്‍ ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്
കൊച്ചി: കേരളത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി രാജീവ്. ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, കെയ്‌സ് , ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ജീവിക 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കിലും നമ്മുടെ വ്യവസായങ്ങള്‍ ആവശ്യപ്പെടുന്ന നൈപുണ്യ വികസനത്തിന്റെ കാര്യത്തില്‍ പലരിലും കുറവുകള്‍ കാണുന്നു.ഉദ്യോഗാര്‍ഥികളില്‍ ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതോടൊപ്പം അഭ്യസ്ത വിദ്യരായ വീട്ടമ്മമാര്‍ക്കും ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
കെ ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ വീടിനോട് ചേര്‍ന്നു തന്നെ ഇവര്‍ക്ക് ഓണ്‍ലൈനായി ജോലികള്‍ ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ അഭ്യസ്തവിദ്യരായിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും ജോലി ലഭിക്കുന്നതിനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.