നിലപാടിലുറച്ച് മന്ത്രി പി രാജീവ് ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ല

കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.ശൂപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണത്തിലേക്ക് പോകണമെന്ന അവരുടെ ആവശ്യം വളരെ പോസിറ്റീവായി തന്നെയാണ് പരിഗണിക്കുന്നതെന്നും മന്ത്രി പി രാജീവ്

Update: 2022-05-02 04:36 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി) ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പഴയ ഫയല്‍ മാധ്യമപ്രവര്‍ത്തകരുടെ പക്കല്‍ കാണും അത് നോക്കിയാല്‍ മനസിലവാകും എന്താണ് അവര്‍ അന്ന് പറഞ്ഞതെന്ന്. ഹേമ കമ്മിറ്റിയാണ് അല്ലാതെ കമ്മീഷന്‍ അല്ല.കമ്മിറ്റി മുമ്പാകെ അവര്‍ മൊഴി കൊടുത്തത് പൂര്‍ണ്ണമായും രഹസ്യമാണ് എന്നതിന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

റിപ്പോര്‍ട്ടില്‍ ഇതെല്ലാം പുറത്ത് വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല.തങ്ങള്‍ ആവശ്യപ്പെടുന്നത് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് എന്നാണ് അവര്‍ പറഞ്ഞത്.സര്‍ക്കാര്‍ അവര്‍ക്കൊപ്പം തന്നെയാണ്.അത് അന്നും താന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.ശൂപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണത്തിലേക്ക് പോകണമെന്ന അവരുടെ ആവശ്യം വളരെ പോസിറ്റീവായി തന്നെയാണ് പരിഗണിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.സാംസ്‌കാരിക മന്ത്രിയുമായും താന്‍ ആശയ വിനിമയം നടത്തിയെന്നും മന്ത്രി പറഞ്ഞു.കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈകാതെ തന്നെ നടപടിയുണ്ടാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Tags:    

Similar News