കാണാതായ നിലമേൽ സ്വദേശിയായ കുട്ടിയെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ആദിലിന്റെ മാതാവിന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്.

Update: 2022-05-08 17:31 GMT

കടയ്ക്കൽ: കൊല്ലം നിലമേൽ സ്വദേശിയായ 12 വയസുകാരനെ തമിഴ്നാട്ടിലെ നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തി.നിലമേൽ പേഴുവിളയിൽ നജീമിന്റെ മകൻ ആദിൽ മുഹമ്മദ്(12)ആണ് മരണപ്പെട്ടത്.

ആദിലിന്റെ മാതാവിന്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞദിവസം കുട്ടിയെ കാണാതായത്. തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചടയമംഗലം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നജീം പേഴുവിളയുടെ മകനാണ് മരണപ്പെട്ട ആദിൽ. ഖബറടക്കം വേയ്ക്കൽ മുസ്‌ലിം ജമാഅത്തിൽ നടക്കും.

Similar News