കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍
ഇടുക്കി: മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഇടുക്കി പണിക്കന്‍കുടി സ്വദേശിനി സിന്ധു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയായ ബിനോയിയുടെ അടുക്കളയിലെ ചിമ്മിനിക്കയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒളിവില്‍പോയ ബിനോയിക്കുവേണ്ടി പോലിസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെയാണ് ഇയാള്‍ക്ക് സിന്ധുവിന്റെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയമുയര്‍ന്നത്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ചുനോക്കുകയും ചെയ്തതോടെയാണ് മൃതദേഹം കണ്ടെത്തിയത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് വഴക്കുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ഒളിവില്‍ പോയ ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ഇളയ മകനുമൊത്ത് സിന്ധു പണിക്കന്‍കുടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. വെള്ളത്തൂവല്‍ പോലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.